കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള കമ്മ്യൂണിറ്റി നഴ്‌സിന്റെ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മെയ് 20 ന് രാവിലെ 10 മുതല്‍ 12 മണി വരെയുള്ള കാലയളവില്‍ കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത: ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (എഎന്‍എം കോഴ്‌സ്)/ജെ പി എച്ച് എന്‍ കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിംഗ് അല്ലെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും സി സി പി എന്‍ കോഴ്‌സ് പാസായിരിക്കണം.
ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ മിഡ്‌വൈഫറി/ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നരമാസത്തെ ബി സി സി പി എന്‍ കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 18 നും 45 നും ഇടയില്‍.

إرسال تعليق