കണ്ണൂരിൽ സമ്മർ സ്പോർട്സ് കോച്ചിങ് ക്യാമ്പ് ആരംഭിച്ചു



കണ്ണൂര്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിവിധ സ്പോര്‍ട്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് തുടക്കമായി. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം കോപ്ലക്സില്‍ നടന്ന പരിപാടി കണ്ണൂ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ജില്ലയുടെ വിവിധ മേഖലകളിലായി പന്ത്രണ്ടോളം കായിക ഇനങ്ങളില്‍ പരിശീലനം നടക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി. പ്രജിത്ത്, കെ.ശാന്തകുമാര്‍, എം. പ്രകാശന്‍, എം. നിസാമുദ്ധീന്‍, സി. രമേഷ് കുമാര്‍, വി.എം. മുഹമ്മദ് ഫൈസല്‍, കെ.വി റോഷന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement