നടുറോഡിൽ 'ഷോ'; സൽമാൻ ഖാന്റെ അപരൻ ലഖ്നൗവിൽ അറസ്റ്റിൽ




ലഖ്നൗ: ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ പ്രശസ്തനായ അസം അൻസാരി അറസ്റ്റിൽ. പൊതുസ്ഥലത്തെ ക്രമസമാധാനം തകർത്തിന്റെ പേരിൽ ഇയാളെ ലഖ്നൗ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ക്ലോക്ക് ടവറിൽ റീൽ വീഡിയോ ചെയ്യുന്നതിന് വേണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. അസം അൻസാരി കാരണം വലിയ ഗതാഗത കുരുക്കാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു. താക്കൂർഗൻജ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement