ബീറ്റ് ഫോറസ്റ്റ് ഓഫീസർ: പട്ടികവർഗ വിഭാഗക്കാർക്കായി സ്‌പെഷൽ റിക്രൂട്ട്‌മെൻറ്



വനം-വന്യ ജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേയ്ക്ക്, ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്ന് സ്‌പെഷൽ റിക്രൂട്ട്‌മെൻറ് നടത്തുന്നു. എസ് എസ് എൽ സിയോ തത്തുല്യ പരീക്ഷയോ പാസായവർക്കും എസ് എസ് എൽ സി പൂർത്തിയാക്കിയ/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വനാശ്രിതരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും മെയ് 18നകം പ്രൊഫൈലിൽ അപേ്‌ലോഡ് ചെയ്യണം.
ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം തൊട്ടടുത്ത ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലോ പിഎസ്‌സി കണ്ണൂർ ജില്ലാ ആഫീസിലെ പ്രത്യേക ഹെൽപ് ഡെസ്‌കിലോ സിവിൽ സ്‌റ്റേഷനിലെ ഐടിഡിപി ഓഫീസിലോ മെയ് 18നകം ഹാജരായി പ്രൊഫൈൽ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ട്.
അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും യോഗ്യതാ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തതായി കാണുന്നില്ലെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു. യോഗ്യതാ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പിന്നീട് അവസരം ലഭിക്കില്ല. അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഉദ്യോഗാർഥികളും വിജ്ഞാപന പ്രകാരമുള്ള എല്ലാ യോഗ്യതാ പ്രമാണങ്ങളും മെയ് 18നകം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതായി ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement