ആലക്കോട്.വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ വാഷ് പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. ആലക്കോട്
ഉത്തൂർ – പാലേരിതട്ടിൽ ചിപ്പിലി വീട്ടിൽ സജി (38)യുടെ വീടിന് സമീപം പ്രവർത്തിച്ചവാറ്റ് കേന്ദ്രം കണ്ടെത്തിയാണ്105 ലിറ്റർ വാഷ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.ആർ.സജീവനും സംഘവും പിടികൂടിയത്. ഓടി രക്ഷപ്പെട്ട ചാരായ വാറ്റുകാരൻ സി. സജിക്കെതിരെ അബ്കാരി കേസെടുത്തു.

Post a Comment