ടെക്ക്' ല്ലേനിയം -99 പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു



കണ്ണൂർ തോട്ടട ടെക്നിക്കൽ ഹൈസ്കൂളിലെ 1999 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടെക്ക് 'ല്ലേനിയം -99 പൂർവ്വ വിദ്യാർത്ഥി സംഗമം തോട്ടട ടെക്നിക്കൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. തോട്ടട ടി എച്ച് എസ് സൂപ്രണ്ട് എം ദിലീപ് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം പരിപാടിയിൽ 23 അധ്യാപകരെ ആദരിച്ചു. മണ്മറഞ്ഞുപോയ അധ്യാപകരെയും അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠികളായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ആർ സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ടെക്ക്ല്ലേനിയം 99 കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിന് നൽകിയ അലമാരയും നൂറിൽപരം പുസ്തകങ്ങളും സൂപ്രണ്ട് എം ദിലീപ് ഏറ്റുവാങ്ങി. പി പി ലജീഷ് അധ്യക്ഷത വഹിച്ചു. കെ കെ ഷാജി, സുരേശൻ വട്ടോളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിൻഷ പ്രജിത്ത് ഗുരുവന്ദനം കവിതാലാപനം നടത്തി. എം വി പ്രിത്വീരാജ് സ്വാഗതവും പി ഷിജു നന്ദിയും പറഞ്ഞു. സംഗമത്തിൽ പങ്കെടുത്തവർ ഓർമ്മ പുതുക്കിയും പരസ്പരം പരിചയപ്പെട്ടും ചടങ്ങ് അവിസ്മരണീയമാക്കി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement