കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതിയതെരു ടൗൺ യുണിറ്റ് ഓഫീസ് ഉദ്ഘാടനവും വ്യാപാരി മിത്ര കൺവൻഷൻ രണ്ടാം ഘട്ടപ്രഖ്യാപനവും നടന്നു



കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതിയതെരു ടൗൺ യുണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കബീർ അധ്യക്ഷതയിൽ സമിതി ജില്ലാ സെക്രട്ടറി പിഎം സുഗുണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ നാസർ സ്വാഗതം പറഞ്ഞു.



വ്യാപാരി വ്യവസായി സമിതി ചിറക്കൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി മിത്ര കൺവൻഷൻ രണ്ടാംഘട്ട പ്രഖ്യാപനവും രണ്ടാംഘട്ട അംഗത്വ വിതരണവും നടന്നു. ജില്ലാ ജോ സെക്രട്ടറി ഇ സജീവൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് കെ മുനീർ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി സുനിൽ സ്വാഗതം പറഞ്ഞു.

SSLC, പ്ലസ്‌ടു ഉന്നതവിജയം നേടിയ ചിറക്കൽ പഞ്ചായത്തിലെ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് പ്രൈസും, ജില്ലാ ട്രെഷർ എം. എ ഹമീദ് ഹാജി നിർവഹിച്ചു.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വ്യാപാരിമിത്ര ചാരിറ്റബിൾ ട്രസ്റ്റ് പുതിയതെരു ഹൈവേ അംഗമായിരുന്ന പരേതനായ രാഘവൻ്റെ പ്രോഗ്രസ്സ് കൺസൾട്ടൻസി ഭാര്യ പുഷ്പക്ക് വ്യാപാരി മിത്ര കൺവീനർ പി പ്രമോദ് കൈമാറി.


അതോടൊപ്പം ചിറക്കൽ പഞ്ചായത്തിൽ സന്നദ്ധ സേന രൂപീകരണവും നടന്നു. കണ്ണൂർ ഏരിയ സെക്രട്ടറി സി മനോഹരൻ വളണ്ടിയർ പി സിറാജിന് ടി ഷർട്ട് നൽകി ഉൽഘാടനം ചെയ്തു.

അബ്‌ദുറഹ്‌മാൻ, ഉമേശൻ, രതീശൻ, സി.എച്ച് പ്രദീപൻ, ഷേർളി വിഷ്ണു, കുഞ്ഞുകുഞ്ഞൻ, അബ്ദുൾ റൗഫ്, സജിത മോഹൻദാസ് എന്നിവർ ആശംസ അറിയിച്ചു. സമിതി ചിറക്കൽ പഞ്ചായത്ത്‌ ട്രെഷറർ കെ. പി. ബാബു നന്ദി പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement