ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ സൗകര്യം ഇനി മുതൽ വിനിയോഗിക്കാം. ആപ്പിൽ കയറി നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന പക്ഷം താമസക്കാരില്ലാത്ത വീടുകൾ സ്ഥിതിചെയ്യുന്ന മേഖലയിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും എന്നുള്ളതാണ് പ്രത്യേകത.
പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ – ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തശേഷം സർവീസസ് എന്ന വിഭാഗത്തിലെ ‘Locked House Information’ സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്. ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.
إرسال تعليق