കണ്ണൂർ പയ്യാവൂരിൽ ജ്വല്ലറിയിൽ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ മോഷണം പോയി



കണ്ണൂർ പയ്യാവൂരിൽ ജ്വല്ലറിയിൽ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ മോഷണം പോയി. ജ്വല്ലറിയുടെ പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പയ്യാവൂർ ടൗണിൽ പ്രവർത്തിക്കുന്ന ചേന്നാട്ട് ജ്വല്ലറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ആഭരണ നിർമ്മണ സ്ഥലത്താണ് കവർച്ച നടന്നത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് പൂട്ട് തകർത്ത് അകത്ത് കയറി വെള്ളിയാഭരണങ്ങളുമായി കടന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement