കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; ഒമ്പത് വയസുകാരൻ ഉൾപ്പടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു



ജില്ലയിൽ വീണ്ടും തെരുവു നായയുടെ ആക്രമണം. ഒമ്പത് വയസുകാരൻ ഉൾപ്പടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു. മദ്രസ്സയിൽ പോവുകയായിരുന്ന മീനോത്ത് അബ്ദുള്ളയുടെ മുഖത്തായിരുന്നു കടിയേറ്റത്. മദ്രസ്സ അധ്യാപകനായ ഉവൈസിനും കടിയേറ്റിട്ടുണ്ട്. പാലക്കൂൽ സ്വദേശികളായ ദേവി, വിപിൻ, കുഞ്ഞിരാമൻ എന്നിവരേയും തെരുവു നായ ആക്രമിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച തളിപ്പറമ്പ് മുക്കോലയിൽ വച്ച് വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തളിപ്പറമ്പ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ വിദ്യാർത്ഥി ഫഹദ് സൽമാന്റെ കാലിനാണ് കടിയേറ്റത്.

ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെയും തെരുവുനായ ആക്രമണമുണ്ടായി. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴയിരുന്നു ആക്രമണം ഉണ്ടായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement