കണ്ണൂർ .ദേശീയ പാതയിൽ വെള്ളൂർ ആലിൻകീഴിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പാചക തൊഴിലാളിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.ജോലി കഴിഞ്ഞ് തളിപ്പറമ്പിൽ നിന്നും കാസറഗോഡ് തൃക്കണ്ണാട്ടെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുപാചക തൊഴിലാളി ശ്രീധരൻ (55) ആണ് അപകടത്തിൽ പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 9 മണിക്ക് വെള്ളൂർ കണിയേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. കരിവെള്ളൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.നിയന്ത്രണം വിട്ട കാർ ബൈക്കിന് പിന്നാലെ വന്ന പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദർശനം നടത്തി നാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന കാഞ്ഞങ്ങാട്ടെ കുടുംബം സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.ഇവരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

إرسال تعليق