സംസ്ഥാനത്ത് കാലവര്‍ഷക്കുറവ് അതിരൂക്ഷം; ഡാമുകളില്‍ വെള്ളമില്ല, വൈദ്യുതി ഉത്പാദനം പ്രതിസന്ധിയില്‍


സംസ്ഥാനത്ത് കാലവര്‍ഷക്കുറവ് അതിരൂക്ഷം. മുൻ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന മാസമായിരുന്നു ഓഗ്‌സറ്റ്.

എന്നാല്‍ ഇത്തവണ പെയ്യേണ്ട മഴയില്‍ 90 ശതമാനവും കുറഞ്ഞു. 254.6 മില്ലി മീറ്റര്‍ മഴയാണ് സാധാരണ ഓഗസ്റ്റില്‍ ലഭിക്കുക. ഇത്തവണ ലഭിച്ചത് 25.1 ശതമാനമം മാത്രം. എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കെടുക്കുമ്ബോള്‍ സംസ്ഥാനത്താകെ 44 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഡാമുകളിലും ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. ഇടുക്കിയില്‍ 32 ശതമാനം മാത്രം വെള്ളമാണുള്ളത്. 

മഴക്കാലത്ത് അധിക വൈദ്യുതി ഉത്പാദിപ്പിച്ച്‌ അയല്‍ സംസ്ഥാനങ്ങള്‍ക്ക് വിറ്റിരുന്ന അവസ്ഥ മാറി നിലവില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ്. മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം കടുത്ത പ്രതിസന്ധിയിലാകും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2386.3 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്. സംഭരരണശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. ഇപ്പോഴത് 31 ശതമാനം മാത്രമാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement