കീഴ്പ്പള്ളി വിയറ്റ്നാമിൽ വീട്ടിൽ നിന്നും മലമാനിറച്ചി പിടികൂടി



കണ്ണൂർ : ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലെ വീട്ടിൽ നിന്നും മലമാനിറച്ചി പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വിയറ്റ്നാം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ബിജു കുഞ്ഞിക്കണ്ടിപ്പറമ്പിലിന്റെ വീട്ടിൽ നിന്നും മലമാനിന്റെ ഇറച്ചി പിടികൂടിയത്.
 ഫോറസ്റ്റ് അധികൃതർ വീട്ടിലെത്തുമ്പോൾ വീട് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഡി എഫ് ഓ യുടെ അനുമതിയോടെ ആറളം പോലീസിന്റെ സഹായത്തോടെ പൂട്ട് തകർത്താണ് അധികൃതർ വീട്ടിൽ കടന്നത്. തുടർന്ന് നടന്ന പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചി പിടിച്ചെടുക്കുകയായിരുന്നു. 
 കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്തിനെക്കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ. ജിജിൽ, പി. പ്രകാശൻ , കെ.പി. മഹേഷ് , ആറളം പോലീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement