കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു


കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കാര്‍ഗോ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. കാര്‍ഗോ സര്‍വീസിന് മാത്രമായുള്ള വിമാനം ഈ മാസം 17 ന് സര്‍വ്വീസ് തുടങ്ങും.കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷനാണ് കാര്‍ഗോ വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്.


18 ടണ്‍ ശേഷിയുള്ള ബോയിങ്ങ് 737-700 വിമാനമാണ് തുടക്കത്തില്‍ സര്‍വ്വീസ് നടത്തുന്നത്. ആഗസ്റ്റ് 17 ന് ഷാര്‍ജയിലേക്കാണ് ആദ്യ സര്‍വീസ്.ആഗസ്റ്റ് 18 ന് ദോഹയിലേക്കും സര്‍വ്വീസ് നടത്തും.ആഗസ്റ്റ് 23 മുതല്‍ 27 വരെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിലും സര്‍വ്വീസ് നടത്തും.പഴം,പച്ചക്കറി തുടങ്ങിയവയാണ് എയര്‍ കാര്‍ഗോ വഴി കണ്ണൂരില്‍ നിന്നും കടല്‍ കടക്കാൻ ഒരുങ്ങുന്നത്.എല്ലാ ആധുനിക സൗകര്യങ്ങളും കാര്‍ഗോ കോംപ്ലക്സില്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ വിമാനത്താവളം കാര്‍ഗോ ഹെഡ് ടി ടി സന്തോഷ് കുമാര്‍ പറഞ്ഞു. തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കമെങ്കിലും തുടര്‍ന്ന് യൂറോപ്പ് ഏഷ്യ പസഫിക് ആഫ്രിക്ക അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ദ്രവീഡിയൻ ഏവിയേഷൻ എംഡി ഉമേഷ് കമ്മത്ത് പറഞ്ഞു.കാര്‍ഗോ വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് കുതിപ്പ് പകരും. 

Post a Comment

أحدث أقدم

Join Whatsapp

Advertisement