ജനനവും മരണവും രജിസ്റ്റര്‍ ചെയ്യാന്‍ വൈകരുത്


കണ്ണൂര്‍: ജനനവും മരണവും യഥാസമയം രജിസ്റ്റര്‍ ചെയ്യുന്നതിനായി തദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ബോധവത്കരണം നടത്തണമെന്ന് ജനന, മരണ രജിസ്‌ട്രേഷൻ ജില്ലാതല കോ -ഓര്‍ഡിനേഷൻ കമ്മിറ്റി യോഗം നിര്‍ദേശിച്ചു.

ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്‌ട്രേഷൻ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവ ദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കി രജിസ്റ്റര്‍ ചെയ്യാം.

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 36,057 (18309 ആണ്‍, 17748 പെണ്‍) ജനന രജിസ്‌ട്രേഷനും 24,734 (13180 ആണ്‍, 11554 പെണ്‍) മരണ രജിസ്‌ട്രേഷനും 175 നിര്‍ജീവ ജനനവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ ജനനം രജിസ്റ്റര്‍ ചെയ്തത് തലശേരി നഗരസഭയിലും-6720, മരണം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കണ്ണൂര്‍ കോര്‍പറേഷനിലും-3443 ആണ്.


1970 മുതലുള്ള എല്ലാ ജനന മരണ രജിസ്‌ട്രേഷനുകളും കംപ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ് അധ്യക്ഷനായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement