ഇരിട്ടി : ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെയും, എൻ എസ് എസ് യുണിറ്റിന്റെയും , താലൂക്ക് ഓഫീസ് ഇരിട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനകീയ പൂക്കളം ഒരുക്കി. യുവ ജനതയ്ക്കിടയിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ' ജനാധിപത്യം സുന്ദരമായി വിരിയുന്നത് തിരഞ്ഞെടുപ്പിലൂടെ ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇരിട്ടി ടൗണിൽ ആണ് പൂക്കളം നിർമ്മിച്ചത്. ചടങ്ങിൽ ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്‌സൺ കെ. ശ്രീലത, ഇരിട്ടി താലൂക്ക് തഹസീൽദാർ സി. വി. പ്രകാശൻ, കൗൺസിലർ വി. പി. അബ്ദുൽ റഷീദ്, പ്രിൻസിപ്പാൾ ഡോ. ആർ. സ്വരുപ, പ്രോഗ്രാം ഓഫീസർമാരായ ഇ. രജീഷ്, എം. അനുപമ, വളണ്ടിയർമാരായ ഇതിഹാസ്, സായിരാജ്, ദിയ ബൈജു, കെ. വി. സാന്ദ്ര, അഭിനവ് രാജ്, ജയിസ്, ഗൗതം അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

إرسال تعليق