ആലക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷൻ-അരിവിളഞ്ഞപൊയിൽ-ജോസ്ഗിരി കെഎസ്ആർടിസി ബസിന് അരിവിളഞ്ഞപൊയിലിൽ സ്വീകരണം നൽകി. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. അബിഷ, തോമസ് വെക്കത്താനം, ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, എൻ.എം. രാജു, എം.എൻ. ബിന്ദു, ഇ.വി. ജോയി, ജോസഫ് വട്ടക്കൊട്ടയിൽ, ബാബു പറപ്പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
രാത്രി 10.40ന് എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തിയ ശേഷം കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്നും അരിവിളഞ്ഞപൊയിൽ എത്തുന്നതും രാവിലെ 7.25 ന് ജോസ്ഗിരിയിൽ നിന്നും-കണ്ണൂരിൽ 9.50ന് എത്തിച്ചേരുന്നതുമാണ്. രാത്രിയിൽ വൈകി കണ്ണൂരിൽ എത്തുന്നവർക്കും
രാവിലെ ജില്ല ആസ്ഥാനത്തെത്തുന്ന ജീവനക്കാരുൾപ്പെടെ ഉള്ളവർക്കും ഏറെ സഹായകരമാണ് കെഎസ്ആർടിസിയുടെ ഈ സർവീസ്.
إرسال تعليق