ചിന്നക്കലാലില്‍ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥന് കുത്തേറ്റു



ഇടുക്കി: ചിന്നക്കലാലില്‍ കായംകുളത്ത് നിന്നുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. സിപിഒ ദീപകിനാണ് വയറില്‍ കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ ഉദ്യോഗസ്ഥനെ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ് ഐ അടക്കം അഞ്ച് പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പൊലീസുകാര്‍ക്കും അക്രമത്തില് പരുക്കേറ്റു. പുലര്‍ച്ച രണ്ട് മണിക്കാണ് സംഭവം നടന്നത്. ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി പോയതായിരുന്നു സംഘം. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവരെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റയിലെടുത്ത പ്രതികളെ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോയി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement