പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്.
ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ റെയിഡിനെത്തിയത്.
പരിശോധനയില്‍ നാടന്‍ തോക്കും മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച ചന്ദനമര ഉരുപ്പടികളും പിടികൂടി.
പാണപ്പുഴ ആലിന്റെപാറയിലെ ഒരു ഷെഡില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
ഈ ഭാഗത്ത് അനധികൃതമായി ചന്ദനമരം മുറിച്ചു കടത്തുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
മൂന്ന് ചാക്കുകളില്‍ പച്ചകറിയുടെ കൂടെയാണ് ചന്ദന മരത്തടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും തോക്കും, മരം മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധവും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്

إرسال تعليق