വി പി പവിത്രൻ മാസ്റ്റർക്കും , എ കെ ഷെരീഫിനും റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി



കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി പി പവിത്രൻ മാസ്റ്റർക്കും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ശ്രീ എ കെ ഷെരീഫിനും കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും, റെഡ് സ്റ്റാർ കണ്ണൂരിന്റെയും, സ്പോർട്സ് ഫോറo കണ്ണൂരിന്റെയും നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി സ്വീകരണ യോഗത്തിൽ ബോക്സിങ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ കെ ശാന്തകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡണ്ട് ശ്രീ ഒ കെ വിനീഷ്, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ശ്രീ കെ വി ധനേഷ്, അന്താരാഷ്ട്ര റഫറി ടി വി അരുണാചലം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ സി സെയ്ത്, മുൻ കെ എസ് ആർ ടി സി ഫുട്ബോൾ ടീം അംഗവും സി ഡി എഫ് എ വൈസ് പ്രസിഡണ്ടുമായ വി രഘുത്തമൻ, എന്നിവർ സംസാരിച്ചു വിവിധ സ്പോർട്സ് അസോസിയേഷൻ ഭാരവാഹികളായ കെ വി അശോകൻ,
പി പി കിഷോർ, വിജയൻ മാച്ചേരി,    
സി മുരളി, കെ പ്രമോദ്, സി എച്ച് ഗംഗാധരൻ, ടി പി വിൽസൺ, എ ലക്ഷ്മണൻ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. വി പി പവിത്രൻ എ കെ ഷെരീഫ് എന്നിവർ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി

Post a Comment

أحدث أقدم

Join Whatsapp

Advertisement