മഞ്ഞപ്പുല്ല് വനാതിർത്തിയിൽ കാട്ടാനക്കൂട്ടം വൻതോതിൽ വാഴക്കൃഷി നശിപ്പിച്ചു


ആലക്കോട് : പൈതൽമലയോട് ചേർന്നുള്ള കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശത്ത് കാട്ടാനക്കൂട്ടം വൻ കൃഷിനാശം വരുത്തി. ഓണവിപണി ലക്ഷ്യമാക്കി വൻതോതിൽ നടത്തിയിരുന്ന നേന്ത്രവാഴക്കൃഷി പൂർണമായി ചവട്ടിനശിപ്പിച്ചു.


അരയാംതുരുത്തി സുധാകരന്റെ വാഴക്കൃഷി പൂർണമായി നശിപ്പിച്ചു. അഞ്ച് ഏക്കറിലെ വിളവെടുക്കാൻ പാകമായ 2500-ഓളം വാഴകളാണ് ഒറ്റദിവസം കൊണ്ട് പൂർണമായി നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് സംഭവിച്ചത്. 

തോട്ടം പൂർണമായി നശിപ്പിച്ചതിനാൽ തുടർക്കൃഷിക്കുപോലും കഴിയാത്തനിലയിലാണ്. സ്വർണപ്പണയം, ബാങ്ക്‌വായ്പ, വ്യക്തിഗതവായ്പ തുടങ്ങിയ വലിയ തുക ബാധ്യതയിലാണ് വാഴക്കൃഷി നടത്തിയിരുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement