പരിശോധനയുമായി ഓണം സ്ക്വാഡ്; വിപണിയില്‍ വിട്ടുവീഴ്ച്ചക്കില്ല


കണ്ണൂ‌ര്‍:ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഒാണം സ്ക്വാഡ്.സര്‍ക്കാ‌ര്‍ ഉത്തരവ് ഇന്നലെയാണ് ജില്ലയിലെ ഭക്ഷ്യാ സുരക്ഷാ വകുപ്പിന് ലഭിച്ചത്.വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശ്ശനമായി നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു.വീഴ്ച്ചകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ക‌ര്‍ശ്ശന നടപടിയുണ്ടാകും.


ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, ശര്‍ക്കര, പായസം മിക്സ്, നെയ്യ്, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും.ജില്ലയില്‍ അടുത്തിടെ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ഹോട്ടലുകളില്‍ നിന്ന് വരെ പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ഭക്ഷണം പിടിച്ചെടുത്തിരുന്നു.ഭക്ഷ്യ എണ്ണകള്‍ ഒരിക്കല്‍ ഉപയോഗിച്ചവ തന്നെ വീണ്ടും ഉപയോഗിക്കുന്നതും കണ്ടെത്തിയിരുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ പാലും പഴകിയ ചിക്കനും ഉപയോഗിക്കുന്നതും പരിശോധനയിലൂടെ തെളിഞ്ഞതാണ്.ഓണക്കാലത്ത് ആവശ്യക്കാരേറെയുള്ള ശര്‍ക്കരയിലെ മായം കണ്ടെത്തുന്ന പരിശോധനയും ഇക്കുറിയുണ്ടാകും.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പരാതികള്‍

ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച്‌ പരാതി പറയാൻ ടോള്‍ ഫ്രീ നമ്ബര്‍-1800 425 1125


പോര്‍ട്ടല്‍ http://www.eatright.foodsafety.kerala.gov.in/


ശ്രദ്ധവേണം 


 ഭക്ഷ്യസുരക്ഷാ ലൈസൻസ് നിര്‍ബന്ധം


വില്പനയ്ക്ക് വച്ച ഭക്ഷ്യവസ്തുക്കളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണമാകണം


നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി


ഭക്ഷ്യ സുരക്ഷാ ലൈസൻസ് പ്രദര്‍ശിപ്പിക്കണം


നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുകയോ, വില്‍ക്കുകയോ ചെയ്യരുത്.


പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങളുടെ വില്‍പ്പന ലേബല്‍ വ്യവസ്ഥകളോടെ മാത്രം

ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമ്ബോള്‍ ശുചിത്വ ശീലങ്ങള്‍ കര്‍ശനമായും പാലിക്കണം

Post a Comment

Previous Post Next Post

Join Whatsapp

Advertisement