മാനസിക പീഢനം. ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക ആശുപത്രിയിൽ



സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അഡിഷണൽ നോഡൽ ഓഫീസറുടെ മാനസിക പീഢനം മൂലം അദ്ധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറ്റാരിപ്പറമ്പ ഹയർ സെക്കണ്ടറി സ്ക്കൂൾ എസ്പിസി യൂണിറ്റ് ഇൻചാർജറും അദ്ധ്യാപികയുമായ ചെണ്ടയാട് സ്വദേശിനി സജിനയെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ നിന്ന് അമിതമായി ഗുളിക കഴിച്ച നിലയിൽ കണ്ടെത്തുകയും, ഉടൻ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.നോഡൽ ഓഫീസർ രാജേഷ് മാനസികമായ പീഡിപ്പിച്ചത് കാരണമാണ് ആത്മഹത്യ ശ്രമമെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. ഇതു സംബന്ധിച്ച് കണ്ണൂർ പോലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെൻ്റിലടക്കം നോഡൽ ഓഫീസർ ഇടപ്പെട്ട് തടസ്സപ്പെടുത്തുകയും റീ റിക്രൂട്ട്മെൻ്റ് നടത്തിക്കുകയും ചെയ്തിരുന്നു.ഇതിനു പുറമെ ജോലിയിൽ ഒഴിവായി പോകണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഈ ഓഫീസർക്കെതിരെ അദ്ധ്യാപിക കണ്ണൂർ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement