കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



അഴീക്കോട് 110 കെ വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആഗസ്റ്റ് 20 ഞായര്‍ രാവിലെ 9.30 മുതല്‍ 11.30 വരെ 110 കെ വി മാങ്ങാട്, 110 കെ വി അഴീക്കോട്, 33 കെ വി കണ്ണൂര്‍ ടൗണ്‍ എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മേലെ ചൊവ്വ, ധര്‍മ്മസമാജം, കപ്പണപറമ്പ്, കേനന്നൂര്‍ ഹാന്റ്‌ലൂം, കപ്പണ പറമ്പ, ജയശ്രീ പമ്പ്, മാധ്യമം, കണ്ണൂക്കര, ലോക് നാഥ്, ബി പി എല്‍ ടവര്‍, കണ്ണോത്തും ചാല്‍, വാട്ടര്‍ അതോറിറ്റി, മാണിക്ക കാവ്, സ്‌കൂള്‍ , ഇ എസ് ഐ ,സന്തോഷ് പീടിക, മെന്‍ഹര്‍ എന്‍ക്ലേവ്, താണ ആനയിടുക്ക് റോഡ്, മുഴത്തടം, തായത്തെരു റോഡ്, താവക്കര, ഡി ഐ ജി ഓഫീസ്, യാത്രീനിവാസ്, ആശീര്‍വാദ്, കണ്ണൂര്‍ യൂനിവേര്‍സിറ്റി, കസാന കോട്ട, പാഴ്‌സി ബംഗ്ലാവ്, പി ആന്റ് ടി ക്വാര്‍ട്ടേര്‍സ്, മലയാള മനോരമ ഭാഗങ്ങളില്‍ ആഗസ്റ്റ് 20 ഞായര്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ സുഷമ ടെക്സ്റ്റയില്‍സ്, ചാല എച്ച് എസ്, അമല ആര്‍ക്കേഡ്, വെള്ളൂര്‍ ഇല്ലം, പന്നൊന്നേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 20 ഞായര്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement