കൂടാളി : ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും കൂടാളി ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ പൂവത്തൂർ നന്മ കുടുംബശ്രീ അംഗങ്ങൾ പൂവത്തൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ.സുരേഷ് ബാബു നിർവഹിച്ചു.
കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഷൈമ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.പത്മനാഭൻ ,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വസന്ത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ദിവാകരൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ജലജ, കെ.ഗീത, എം.ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളായ ഉഷ, സുധർമ, ശൈലജ, സുനിത തുടങ്ങിയവർ പങ്കെടുത്തു.

إرسال تعليق