കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി കുട്ടികൾ; രണ്ട് പേരെ പൊലീസ് പിടികൂടി



വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ കുട്ടികൾ പിടിയിൽ. സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. റെയിൽവേ ട്രാക്കുകളിൽ പൊലീസിന്റെ പരിശോധന ശക്തമായി നടന്നു വരികെയാണ്. ഇതിനിടെയാണ് സംഭവം

വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി

ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരം നടന്നുവരുന്നതായി പൊലീസ് പറയുന്നു. നേരത്തെയും കണ്ണൂർ കാസർഗോഡ് പാതകളിലെ വിവിധ ഇടങ്ങളിൽ കല്ലുകളും ഇരുമ്പ് കമ്പികളും ക്ലോസറ്റ് കഷ്ണങ്ങൾ പോലും റെയിൽവേ ട്രാക്കിന് മുകളിൽ വയ്ക്കുന്ന സാഹചര്യമുണ്ടെന്നും പൊലീസ് പറയുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement