കര്‍ഷകദിനാചരണം എന്ന പേരില്‍ നടത്തുന്ന മാമാങ്കത്തിനുമെതിരെ കര്‍ഷക അതിജീവന സമിതി കണ്ണീര്‍ദിനം ആചരിച്ചു



ഉളിക്കൽ: നെല്ലിക്കാംപൊയിലിൽ അതിജീവനത്തിനായി കഷ്ടപെടുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കര്‍ഷകദിനാചരണം എന്ന പേരില്‍ നടത്തുന്ന മാമാങ്കത്തിനുമെതിരെ കര്‍ഷക അതിജീവന സമിതി കണ്ണീര്‍ദിനം ആചരിച്ചു. കര്‍ഷകരുടെ അതിജീവനപദ്ധതികള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും വിളകള്‍ക്ക് ന്യായവില ഉറപ്പുവരുത്തണമെന്നും യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള നൂതന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കണമെന്നും ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടിയില്‍ ആവശ്യപ്പെട്ടു. ടോമി വെട്ടിക്കാട്ട്, തങ്കച്ചന്‍ കരുവാറ്റ കൊച്ചുപുരയില്‍, ആന്റോ കോയിക്കല്‍, ജോസ് ചേലത്താഴത്ത്, സി.ആല്‍ഫി, ജയമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement