കണ്ണൂർ: പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിനു സമീപം റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിക്കുന്ന്-കൊന്പ്രക്കാവ് റോഡിൽ വാട്ടർ അഥോറിറ്റിയുടെ ജലസംഭരണിക്കു സമീപമായി കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഇന്നലെ ഉച്ചയക്ക് 12 ഓടെയായിരുന്നു സംഭവം. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ യുനൈസ് അഹമ്മദ്, എക്സൈസ് ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫീസർ വി.പി. ഉണ്ണികൃഷ്ണൻ, സിഇഒമാരായ സനീബ്, രമിത്ത്, ഡ്രൈവർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെടി കസ്റ്റഡിയിലെടുത്ത എക്സൈസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق