KSEBയുടെ വാഴവെട്ടൽ: കർഷകന് 3.5 ലക്ഷംരൂപ നഷ്ടപരിഹാരം നൽകും, തീരുമാനം മന്ത്രിതല ചർച്ചയിൽ


തിരുവനന്തപുരം: കോതമംഗലം വാരപ്പെട്ടിയിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ 400-ഓളം വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകാൻ തീരുമാനം. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്. 3.5 ലക്ഷം രൂപയാണ് കർഷകൻ തോമസിന് സർക്കാർ നൽകുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കൃഷിമന്ത്രി പി. പ്രസാദും നടത്തിയ ചർച്ചയിലാണ് തീരുമാനം. 

നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച തീരുമാനത്തിലെത്താൻ കെ.എസ്.ഇ.ബി. അധികാരികളോടും കൃഷിവകുപ്പ് ഉദ്യോഗസ്ഥരോടും കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിതല ചർച്ചകൾ നടന്നതും നഷ്ടപരിഹാരം നൽകാൻ തീരുമാനമായതും. കോതമം​ഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷിചെയ്തിരുന്ന ഒൻപത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. വാഴയില ലൈനിൽ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതർ അരയേക്കറിലെ വാഴകൾ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. 

Post a Comment

أحدث أقدم

Join Whatsapp

Advertisement