തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കന്നഡ ചാലുവലി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കന്നഡ അനുകൂല സംഘടനകൾ സെപ്റ്റംബർ 29 വെള്ളിയാഴ്ച കർണാടക സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. കന്നഡ ചാലുവലി നേതാവ് കൂടിയായ മുൻ എംഎൽഎ വാട്ടാൽ നാഗരാജാണ് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്തംബർ 25 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ 29 ന് നടക്കുന്ന ബന്ദ് ആഹ്വാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് വാട്ടാൽ നാഗരാജ് പറഞ്ഞു.എല്ലാവരും ബന്ദിനെ പിന്തുണയ്ക്കും. രാജ്ഭവനു മുന്നിൽ പ്രതിഷേധിക്കും. ദേശീയ പാതകളും വിമാനത്താവളങ്ങളും തടയും. ബസുകളും ടാക്‌സികളും ഓട്ടോകളും ബന്ദിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സമ്പൂർണ കർണാടക ബന്ദായിരിക്കുമെന്നും എല്ലാ ജില്ലകളിലും ഷട്ട്ഡൗൺ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 26ന് നടക്കുന്ന ബംഗളൂരു ബന്ദിനുള്ള പിന്തുണ വാട്ടാൽ നാഗരാജും പിൻവലിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാംഘട്ട ഷട്ട്ഡൗൺ കോടതി അനുവദിക്കുമോയെന്ന് കണ്ടറിയണം.

إرسال تعليق