കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര് 30 രാവിലെ 10 മുതല് 1 മണി വരെ അഭിമുഖം നടത്തും.
മാര്ക്കറ്റിങ് മാനേജര് (എംബിഎ, 3 വര്ഷത്തെ പ്രവൃത്തി പരിചയം). എച്ച് ആര് മാനേജര്, അസിസ്റ്റന്റ് മാനേജര്, ട്രെയിനിങ് ഇന്സ്ട്രക്ടര് (എംബിഎ), അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് വിത്ത് എല് എം വി ലൈസന്സ്, സ്റ്റോര് കീപ്പര്, ബില്ലിങ്, കാഷ്യര്, മാര്ക്കറ്റിങ് സ്റ്റാഫ്, സെയില്സ് മാന് / ഗേള്, പബ്ലിക് റിലേഷന് ഓഫീസര്, ഫ്ലോർ മാനേജര്, ഇലക്ട്രീഷന് കം ഡ്രൈവര്, ഫാഷന് ഡിസൈനര്. യോഗ്യത: എസ് എസ് എല് സി, പ്ലസ് ടു, എം ബി എ, പി ജി, ഡിഗ്രി ഐ ടി, ഡിപ്ലോമ ഇന് ഫാഷന് ഡിസൈനിങ്.
താല്പര്യമുള്ളവർ തിരിച്ചറിയല് കാര്ഡിന്റെ പകര്പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില് പേര് രജിസ്റ്റര് ചെയ്ത് ഇന്റര്വ്യൂവിന് പങ്കെടുക്കാം. നിലവില് രജിസ്റ്റര് ചെയ്തവര്ക്കും രജിസ്ട്രേഷൻ സ്ലിപ്പുമായി ഇന്റര്വ്യൂവിന് പങ്കെടുക്കാം.
ഫോണ്: 0497 2707610, 6282942066

Post a Comment