30 ഗ്രാം മെത്താഫിറ്റാമിനുമായി ഉളിയിൽ സ്വദേശി പിടിയിൽ



ഇരിട്ടി: മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി ഉളിയിൽ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു . മുല്ലേരികണ്ടി ഹൌസിൽ എം.കെ. ഗഫൂർ (44) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 30.128 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി.
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സി ഐ പി.പി. ജനാർദ്ദനനും സംഘവും കൂട്ടുപുഴ എക്സ്സൈസ് ചെക്പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാൾ പിടിയിലാവുന്നത്. പ്രതിക്കെതിരെ എൻ ഡി പി എസ് വകുപ്പ് പ്രകാരം കേസ്സെടുത്തു. ഇരിട്ടി, ഉളിയിൽ ഭാഗത്ത് മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗഫൂർ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. .
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സി ഐ യെക്കൂടാതെ ഇൻസ്‌പെക്ടർ രാഹുൽരാജ്, പ്രിവന്റ്റീവ് ഓഫീസർമാരായ കെ.സി. ഷിബു, എ. അസീസ്, പ്രിവന്റിവ്‌ ഓഫീസർ ഗ്രേഡ് ടി. ഖാലിദ്, സി. പങ്കജാക്ഷൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. ഷാൻ, കെ. സരിൻരാജ്, കെ.വി. സന്തോഷ്‌, ഡ്രൈവർ എം. സോൾദേവ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement