മരണപ്പെട്ട മുൻ CPM നേതാവ് കോടിയേരി ബാലകൃഷണന്റെ 1-ാം ചരമവാർഷികം 2023 ഒക്ടോബർ 1 ന് വിവിധ പരിപാടികളോടെ നടത്തുന്നുണ്ട്. പരിപാടിയുടെ ഭാഗമായുള്ള പൊതു സമ്മേളനം ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 01-10- 23 ന് വൈകുന്നേരം 04 - 00 മണിക്ക് ഉദ്ഘാടനം ചെയ്യും. കോടിയേരിയുടെ 1-ാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് വൈകുന്നേരം 3-30 മണിക്ക് തലശ്ശേരി സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കും. പ്രസ്തുതസമയക്ക് നഗരത്തിൽ കൂടുതൽ പേർ എത്തിചേരുമെന്നതിനാൽ ഗതാഗത കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ അന്നേ ദിവസം ഉച്ചക്ക് 02-00 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
വലിയ ദീർഘദൂര വാഹനങ്ങൾ ചാലയിൽ നിന്നും ദിശ മാറ്റി കൂത്തുപറമ്പ് - പൂക്കോട് - പാനൂർ വഴി - കുഞ്ഞിപള്ളിയിലേക്കും
തിരിച്ച് കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി, മോന്താൽ, പാനൂർ, പൂക്കോട് വഴി ചാലയിലേക്കും തിരിച്ചു വിടേണ്ടതാണ്.
കൂടാതെ കണ്ണൂർ ഭാഗത്തു നിന്നു വരുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും വീനസ് ജംഗ്ഷൻ, കുയ്യാലി, സംഗമം ജംഗ്ഷൻ. NCC റോഡ് വഴി പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരണം. നിയന്ത്രണം 01-10-23 ഉച്ചക്ക് 02- 00 മണി മുതൽ രാത്രി 8-00 മണി വരെ ഉണ്ടാകും
തലശ്ശേരി പോലീസ്

Post a Comment