നടുവിൽ :- ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോനയിലെ യുവജനങ്ങൾ ഒത്തൊരുമിച്ച് പൈതൽ മലയിലേക്ക് മഴ യാത്ര നടത്തി. കെസിവൈഎം തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ.ജിൻസ് വാളിപ്ലാക്കൽ കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന പ്രസിഡന്റ് ജേക്കബ് അമ്പാട്ടേലിന് കെ സി വൈ എം ഫ്ലാഗ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന ഡയറക്ടർ ഫാ.ജോർജ് ചാലിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഇരുന്നൂറോളം യുവജനങ്ങൾ മഴ യാത്രയിൽ പങ്കെടുത്തു. പ്രകൃതിയെ അടിത്തറയുവാനും സ്നേഹിക്കുവാനും അവസരം ഒരുക്കിയും ഫാൻസി ഡ്രസ്സ് തുടങ്ങി വേറിട്ട പല ഗെയിമുകൾ ഉൾപ്പെടുത്തിയായിരുന്നു ഈ മഴ യാത്ര.
കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന ഡയറക്ടർ ഫാ.ജോർജ് ചാലിൽ,പ്രസിഡന്റ് ജേക്കബ് അമ്പാട്ടേൽ, ജനറൽ സെക്രട്ടറി സുബിൻ പയ്യമ്പള്ളി, കെസിവൈഎം അതിരൂപതാ ട്രഷറർ എബിൻ കാഞ്ഞിരത്തിങ്കൽ, ഫൊറോന ഭാരവാഹികളായ
എബിൻ മുണ്ടക്കൽ,ഗ്ലോറിയ കൂനാനിക്കൽ(വൈസ് പ്രസിഡന്റുമാർ),അഗസ്റ്റിൻ കുളങ്ങര തൊട്ടിയിൽ, ഗോഡ്‌വിൻ പയ്യിക്കാട്ട്,(സെക്രട്ടറിമാർ),ജെസ് വിൻ തയ്യിൽ,ജീന പയ്യപ്പള്ളി,(കൗൺസിലറുമാർ)എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നുള്ള സിസ്റ്റേഴ്സ്സും യുവജനങ്ങളും മഴയാത്രയിൽ പങ്കെടുത്തു.

Post a Comment