നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നാട് പകൽവീട്ടിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നടത്തി

Join Whatsapp



ഇരിട്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നാട് പകൽവീട്ടിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. പി. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ. സുരേഷ്, ടി. കെ. ഫസീല, കൗൺസിലർമാരായ ടി.വി. ശ്രീജ, എൻ. സിന്ധു, സമീർ പുന്നാട്, കെ. മുരളീധരൻ, എൻ. കെ. ശാന്തിനി, പി. സീനത്ത്, സിഡിഎസ് ചെയർപേഴ്സൺ കെ. നിധിന, എൻ. രാജൻ, കെ. പി. പത്മനാഭൻ, സി. കെ. ശശിധരൻ, എം. കെ. ഹാരിസ്, വി. എം. പ്രശോഭ്, കെ. മുഹമ്മദലി, എസ്. നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement

Post a Comment

أحدث أقدم