അലവിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു.

Join Whatsapp


അലവിൽ : അലവിൽ കളത്തിൽകാവിന് സമീപം ചിറക്കൽ പഞ്ചായത്ത് 22-ാം വാർഡിൽ സ്ത്രീയടക്കം അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.

പി. പ്രകാശൻ (51), സജിന മുടപ്പത്തി (45), പീറ്റ മനോജ് കുമാർ (50), പി. ബാവ (52), കൊയിലി സനൽ (42) എന്നിവർക്കാണ് കടിയേറ്റത്. കാലിന് മാരകമായി കടിയേറ്റ സജിന മുടപ്പത്തിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാതൃഭൂമി ഏജന്റാണ് മനോജ് കുമാർ. രാവിലെ വീട്ടിൽ പത്രം എത്തിക്കാൻ പോവുമ്പോഴാണ് കടിയേറ്റത്. ബാക്കി എല്ലാവരും വഴി നടന്നുപോകവെയാണ് നായ പിന്നിൽനിന്ന് ആക്രമിച്ചത്.

Advertisement

Post a Comment

أحدث أقدم