വില്യാപ്പള്ളിയില്‍ ഓവുചാലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ഓര്‍ക്കാട്ടേരി സ്വദേശി



വടകര: വില്യാപ്പള്ളി ഓവുചാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഓര്‍ക്കാട്ടേരി മുയിപ്ര സ്വദേശി റയീസാണ് മരിച്ചത്. മുപ്പത്തി ഒമ്പത് വയസ്സായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം റയീസിന്റെ സഹോദരനാണ് തിരിച്ചറിഞ്ഞത്.
വില്യാപ്പള്ളി ഇല്ലത്ത് താഴെ ഓവുചാലില്‍ ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഓവുചാലിന് സമീപത്തെ വീട്ടില്‍ താമസിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവത്തെ പഴക്കമുണ്ടായിരുന്നു.
വൈകുന്നേരം പറമ്പില്‍ നടക്കാനിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമഴ്ന്ന് കിടക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement