വ്യാജന്മാരെ തടയാൻ കണ്ടുപിടിത്തവുമായി കണ്ണൂർ സർവകലാശാല

Join Whatsapp



കണ്ണൂർ : ഔദ്യോഗിക രേഖകളുടെയും കറൻസിയുടെയും വ്യാജന്മാരെ തടയാൻ ഉതകുന്ന കണ്ടുപിടിത്തം നടത്തിയതായി കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ് വിഭാഗം. നാനോ പെറോസ്‌കേറ്റ് ഫോസ്ഫർ (ലാന്താനം ഡിസ്‌പ്രോസിയം മഗ്നീഷ്യം ടൈറ്റാനിയം ഡയോക്സൈഡ്) അടങ്ങിയ മിശ്രിതം കലർത്തിയ മഷി ഉപയോഗിച്ച് അച്ചടിക്കുന്ന രേഖകൾ പെട്ടെന്നു തിരിച്ചറിയാൻ കഴിയും എന്നാണ് കണ്ടുപിടിത്തം.

അൾട്രാ വയലറ്റ്, ഇൻഫ്രാ റെഡ് രശ്മികൾ ഇത്തരം രേഖകളിൽ പതിപ്പിക്കുമ്പോൾ അതിലുള്ള നാനോ കണങ്ങൾ വെള്ള, ചുവപ്പ് എന്നീ നിറങ്ങളിൽ തിളങ്ങുമെന്നും ഇത് സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.
ഫിസിക്സ് പഠനവിഭാഗം മേധാവി ഡോ. കെ.എം നിസാമുദ്ദീൻ, ഗവേഷകരായ വി.പി വീണ, സി.കെ ശിൽപ, എസ്.വി ജാസിറ എന്നിവരുടെ പ്രബന്ധം ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണം എൽസെവിയറിൽ പ്രസിദ്ധീകരിച്ചു.

സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവയുടെ ആധികാരികത ഉറപ്പാക്കാൻ ഈ മഷി ഉപയോഗിച്ചുള്ള അച്ചടി സഹായിക്കുമെന്നും കറൻസി അച്ചടിക്കും മഷി ഉപയോഗിക്കാം എന്നും പ്രബന്ധത്തിൽ പറയുന്നു.

Advertisement

Post a Comment

أحدث أقدم