വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


ഇരിട്ടി: പ്ലസ് ടു വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ്, സ്റ്റോപ്പില്‍ ഇറക്കാതെ പോയ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇരിട്ടി-ശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമല്‍ ബസ് ഇരിട്ടി ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പെരുമ്ബറമ്ബിലെ സ്റ്റോപ്പില്‍ ഇറക്കാതെ സര്‍വിസ് തുടര്‍ന്നത്. പിന്നീട് മൂന്നു കിലോമീറ്റര്‍ അപ്പുറമുള്ള സ്റ്റോപ്പില്‍ ഇറങ്ങിയാണ് വിദ്യാര്‍ഥി തിരിച്ച്‌ വീട്ടിലെത്തിയത്.

വിദ്യാര്‍ഥിനി ഇരിട്ടി പൊലീസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി ജോയൻറ് ആര്‍.ടി.ഒ ബി. സാജു വിമല്‍ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജോയൻറ് ആര്‍.ടി.ഒ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement