കണ്ണൂർ ദസറ പ്രചാരണ വാക്യം; ‘നിറയട്ടെ നിറങ്ങൾ, മറയട്ടെ മാലിന്യങ്ങൾ’



കണ്ണൂർ : കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ ഈ വർഷത്തെ പ്രചാരണ വാക്യം തിരഞ്ഞെടുത്തു. ‘നിറയട്ടെ നിറങ്ങൾ, മറയട്ടെ മാലിന്യങ്ങൾ’ എന്നതാണ് പ്രചാരണ വാക്യം. മാലിന്യ നിർമാർജനം ആണ് കണ്ണൂർ ദസറ ഉയർത്തിപ്പിടിക്കുന്ന സന്ദേശം.

പൊതുജനങ്ങളിൽ നിന്ന് നൂറോളം വാക്യങ്ങൾ ലഭിച്ചിരുന്നു. ഇതിൽ നിന്ന്‌ തോട്ടടയിലെ ഇ മിറാജ് തയ്യാറാക്കിയ പ്രചാരണ വാക്യമാണ് തിരഞ്ഞെടുത്തത്. കണ്ണൂർ ദസറയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ഈ പ്രചാരണ വാക്യം ഉപയോഗിക്കും. ലഹരിക്ക് എതിരെ ആയിരുന്നു കഴിഞ്ഞ വർഷത്തെ സന്ദേശം.

Post a Comment

أحدث أقدم

Join Whatsapp

Advertisement