വന്ദേഭാരത്‌ പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുക; നിവേദനം നൽകി



കണ്ണൂർ :- വന്ദേഭാരത്‌ പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുക.
പയ്യന്നൂരിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവി ന് നിവേദനം നല്കിയതായി ടി. ഐ. മധുസൂദനൻ MLA അറിയിച്ചു.

കണ്ണൂർ -കാസർഗോഡ് അതിർത്തി പ്രദേശവും
രാജ്യത്തു തന്നെ
സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള നഗരവുമാണ് പയ്യന്നൂർ. രണ്ടു ജില്ലാ കേന്ദ്രങ്ങളിൽ നിന്നും നാൽപ്പത് കിലോമീറ്ററിലധികം ദൂരവുമുണ്ട് .ജില്ലാ ആസ്ഥാനത്തിലുള്ള സ്റ്റേഷൻ കഴിഞ്ഞാൽ വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സ്റ്റേഷനുമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ,പെരിങ്ങോം CRPF കേന്ദ്രം, തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ

ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഏഴിമല മഖാം, പുളിങ്ങോം മഖാം തുടങ്ങിയ നിരവധി ആരാധനാലയങ്ങൾ, കവ്വായി, തിരുനെറ്റി കല്ല് കേരളത്തിലെ ഏക റാഫ്റ്റിംഗ് കേന്ദ്രമായ ചെറുപുഴ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം പയ്യന്നൂരിൻ്റ പരിസരങ്ങളിലുണ്ട്.
വന്ദേഭാരതിന് സ്റ്റോപ്പ് ലഭിക്കുകയാണെങ്കിൽ ഇത്തരംകേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് വഴിതുറക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement