കണ്ണൂർ: മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ സാഹിബ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന വി കെ അബ്ദുൽ ഖാദർ മൗലവിയുടെയും, ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന വി പി മഹമൂദ് ജിയുടെയും അനുസ്മരണ സ്മൃതി സംഗമം നാളെ (ശനി) കാലത്ത് 10 മണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കും.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അഹമ്മദ് കുട്ടി ഉണ്ണിക്കുളം സിഎച്ച് അനുസ്മരണ പ്രഭാഷണവും അബ്ദുറഹിമാൻ കല്ലായി മൗലവി അനുസ്മരണവും ഉമ്മർ പാണ്ടികശാല വി പി മഹമൂദ് ഹാജി അനുസ്മരണ പ്രഭാഷണവും നടത്തും. പ്രമുഖ സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും.

إرسال تعليق