ലേയ്സൺ ഓഫീസറെ നിയോഗിക്കുംകണ്ണൂർ, കാസർകോട് ജില്ലകളിൽ ജലപാത സ്ഥലം ഏറ്റെടുക്കൽ നാല് മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം




കോവളം - ബേക്കല്‍ ജലപാത പദ്ധതിയുടെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമയ ബന്ധിതമായി ഭൂമി ഏറ്റെടുക്കാൻ കഴിയണം. നിലവിൽ രണ്ട് ജില്ലകളിൽ മാത്രമാണ് സ്ഥലം ഏറ്റടുക്കേണ്ട നടപടി ബാക്കി നിൽക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ പ്രകാരം അവശ്യം ആവശ്യമായ സമയം മാത്രം എടുത്തു നാല് മാസത്തിനകം സ്ഥലം ഏറ്റടുക്കൽ പൂർത്തിയാക്കാൻ റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർദേശിച്ചു. നടപടി വേഗത്തിലാക്കാൻ ഒരു റവന്യു ഉദ്യോഗസ്ഥനെ ലേയ്സൺ ഓഫീസർ ആയി നിയമിക്കാനും മേഖല യോഗത്തിൽ തീരുമാനമായി.
കോവളം - ബേക്കല്‍ ജലപാത പദ്ധതിയുടെ ഭാഗമായുള്ള മാഹി - വളപട്ടണം ജലപാതയുടെ 105.80 കി.മീറ്ററാണ് കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരം ജില്ലയിലെ കോവളം മുതല്‍ കാസര്‍കോട് ബേക്കല്‍ വരെ കനാലുകള്‍ വികസിപ്പിച്ചാണ് ഉള്‍നാടന്‍ ജലപാതാ പദ്ധതി നടപ്പാക്കുന്നത്.
പെരിങ്ങത്തൂര്‍ മുതല്‍ പയ്യന്നൂര്‍ കൊറ്റി വരെയാണ് ജില്ലയില്‍ ജലപാത. 27. 35 കി.മീ കനാലും എരഞ്ഞോളി മുതല്‍ പെരുമ്പ പുഴ വരെ 65 കി.മീ പുഴയും 3.85 കി.മീ സൂല്‍ത്താന്‍ കനാലും ജലപാതയുടെ ഭാഗമാണ്. മൂന്ന് ഭാഗങ്ങളിലായി 27.25 കി.മീ നീളത്തില്‍ കനാല്‍ നിര്‍മ്മാണം ഉള്‍പ്പെടുന്ന പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.
ആദ്യ റീച്ചില്‍ ഒരു ജലപാത ടണലും മൂന്നാം റീച്ചില്‍ മൂന്ന് ജലപാത ടണലും നിര്‍മിക്കണം. ഇതിന്റെ സാധ്യതപഠനത്തിനായി കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ നിയോഗിച്ചിട്ടുണ്ട്

Post a Comment

أحدث أقدم

Join Whatsapp

Advertisement