കണ്ണൂർ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച വാഹനങ്ങൾ ലേലം ചെയ്യുന്നു



കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 52 വാഹനങ്ങൾ കേരള പോലീസ് ആക്ടിലെ സെക്ഷൻ 55, കേരള സർക്കാർ ഉത്തരവ് നമ്പർ. 60/2018/Home തീയതി. 11.09.2018 എന്നിവ പ്രകാരം അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് MSTC Ltd. എന്ന പൊതുമേഖല സ്ഥാപനത്തിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേനെ 12.10.2023 തീയതിയിൽ ഇ-ലേലം വഴി വിൽപ്പന നടത്തുന്നതാണ്. പ്രസ്തുത ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MSTC Ltd. എന്ന പൊതുമേഖല സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ഇ-ലേലത്തിൽ ഓൺ ലൈനായി പങ്കെടുക്കാവുന്നതാണ്.

MSTC Ltd എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവരും, ലേലത്തിൽ പങ്കെടുക്കുന്നവരുമായ വ്യക്തികൾക്ക് ലേലത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ ഇന്നേ ദിവസം മുതൽ 11.10.2023 തീയതി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത്, മേൽ പറഞ്ഞ വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ള ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോട് പരിശോധിക്കാവുന്നതാണ്. പ്രസ്തുത ഇലം സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കുന്നതിന് 0497-2763339, 9497 92 5858 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement