ഏഷ്യാ കപ്പില്‍ ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലും വെറും കൈയോടെ മടങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന സെമിയില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായ പാക് ടീം വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബംഗ്ലാദേശിനോടും തോറ്റു. ഇതോടെ ക്രിക്കറ്റില്‍ മെഡലുകളൊന്നുമില്ലാതെ വെറുംകൈയോടെയാണ് പാക് ടീം ചൈനയില്‍ നിന്ന് മടങ്ങുന്നത്.
ഇന്ന് നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടം മഴമൂലം തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് അഞ്ചോവര്‍ വീതമുള്ള മത്സരമായി വെട്ടിക്കുറച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തു. പാക് ഇന്നിംഗ്സിനുശേഷം വീണ്ടും മഴ എത്തിയതിനാല്‍ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം അഞ്ചോവറില്‍ 65 റണ്‍സായി പുനര്‍നിര്‍ണയിച്ചു.
ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ആദ്യ നാലോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സടിച്ച ബംഗ്ലാദേശിന് അവസാന ഓവറില്‍ 20 റണ്‍സും അവസാന പന്തില്‍ നാലു റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

إرسال تعليق