ന്യൂമാഹി ഗ്രാമപഞ്ചായത്ത്; കടകളിൽ ശുചിത്വ പരിശോധന നടത്തി



ആരോഗ്യ ജാഗ്രത 2023 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്ത്, സാമൂഹിക ആരോഗ്യ കേന്ദ്രം പിണറായി , കുടുംബാരോഗ്യ കേന്ദ്രം ന്യൂമാഹി എന്നിവ സംയുക്തമായി ന്യൂമാഹി ഗ്രാമ പഞ്ചായത്ത് മാഹി പള്ളി പെരുന്നാളിനോടനുബന്ധിച്ച് കടകളിൽ ശുചിത്വ പരിശോധന നടത്തി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷർമിള കെ.സി ,മെഡിക്കൽ ഓഫീസർ ഡോ: സഹിന, ഹെൽത്ത് സൂപ്പർവൈസർ വിനീഷ് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർമാരായ ടെന്നിസൺ തോമസ്, ഷിന്റു  സി.കെ, ദീപലേഖ. ആർ എന്നിവർ നേത്യത്വം നൽകി പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ പഞ്ചായത്ത് ക്ലർക്ക് സുജേഷ് , അൻജു എന്നിവർ പങ്കെടുത്തു. ശുചിത്വ നിലവാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement