ദേശീയപാത വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ടവരുടെ മുഴുവൻ അപേക്ഷയും പരിഗണിക്കുക, ഇനിയും ആനുകൂല്യം കൊടുക്കുവാൻ ബാക്കി വന്നവരുടെ ആനുകൂല്യം__ _ഉടൻ_ _വിതരണം_ _ചെയ്യുക_...
#വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് ഗവൺമെൻറ് പ്രഖ്യാപിച്ച പാക്കേജ് ഉടൻ നടപ്പിലാക്കുക...
#ആനുകൂല്യത്തിൽ_ _കാലാനുസൃതമായ_ _വർദ്ധനവ് വരുത്തുക...
#ആനുകൂല്യനിബന്ധന ഉദാരമാക്കുക...
വികാസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുന്ന നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ കണ്ണൂർ താണയിലുള്ള NH പ്രോജക്ട് ഓഫിസിനു പ്രധിഷേധ മാർച്ചും ധർണയും നടത്തി.
ദേശീയപാത വികസനത്തോടനുബന്ധിച്ച് ഒഴിപ്പിക്കപ്പെട്ട കണ്ണൂർ ജില്ലയിലെ വ്യാപാരികളിൽ കുറേ അധികം പേർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല അപേക്ഷ പാസായവരോട് വകുപ്പ് ഓഫീസിൽ നിന്നും പറയുന്നത് ഫണ്ട് വന്നിട്ടില്ല എന്നാണ് ഏകദേശം രണ്ടു കൊല്ലത്തിനടുത്ത് ഇങ്ങനെ പറയുവാൻ തുടങ്ങിയിട്ട് പരിഗണിക്കപ്പെടാത്ത അപേക്ഷ ഇപ്പോഴും ബാക്കിയുണ്ട് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് നിർബന്ധം പിടിക്കുകയാണ് ലൈസൻസ് നിർബന്ധമില്ലാത്തതിനാൽ സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കുവാൻ കഴിയില്ല അതിനാൽ പ്രസിഡന്റിന്റെ സാക്ഷ്യപത്രം പരിഗണിച്ചാൽ പ്രയാസം അനുഭവിക്കുന്ന പലർക്കും ഇതുഒരു ആശ്വാസമേകും .
29.12.2017 ജിയോ (എം എസ് )448 /2017 റവ പ്രകാരം ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് ഒരു പാക്കേജ് ഗവൺമെൻറ് പ്രഖ്യാപിച്ചിരുന്നു . അതു പ്രകാരമുള്ള ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല.
കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ബഹുമാനപ്പെട്ട കെ വി സുമേഷ്.MLA ഉദ്ഘാടനം ചെയ്തു.
വ്യാപരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി വിജയൻ അദ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ,ജില്ലാ സിക്രട്ടറി പിഎം സുഗുണൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എ ഹമീദ് ഹാജി,കെ പങ്കജവല്ലി,ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി ഉണ്ണികൃഷ്ണൻ, കെ കെ സഹദേവൻ കെ വി ഉണ്ണികൃഷ്ണൻ,ഇ സജീവൻ,ടി സി വിൽസൺ ,തുടങ്ങിവർ പ്രസംഗിച്ചു സി മനോഹരൻ നന്ദി പറഞ്ഞു

إرسال تعليق