രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാര്‍ത്ത്യായനിയമ്മ അന്തരിച്ചു


രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ(101) അന്തരിച്ചു.
ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം ഉണ്ടായത്. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാര്‍ത്ത്യായനിയമ്മ അമ്മ. നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. ഇതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

2018-ലെ നാരീശക്തി പുരസ്കാരജേതാവാണ് കാര്‍ത്ത്യായനിയമ്മ. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു.L

Post a Comment

Previous Post Next Post

Join Whatsapp

Advertisement