കണ്ണൂര്‍: ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടയില്‍ എഐ ക്യാമറയില്‍ കുടുങ്ങിയ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ലബീഷാണ് പിടിയിലായത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാള്‍ ബൈക്ക് കവര്‍ന്നത്. ഹെല്‍മെറ്റ് ഇല്ലാതെ പോകുന്നതിന്റെ ചിത്രം എഐ ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

إرسال تعليق