അഴിക്കോട് ചാൽ യുവധാര ക്ലബിന് സമീപം അക്കരക്കാരൻ ഹൗസിൽ അപർണ സുജിത്ത് കുമാറിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിനു അർഹയായത്. കേരള സാരിയിൽ ഏറ്റവും കൂടുതൽ ശ്രീ കൃഷ്ണനെ വരച്ചതിൽ ആണ് റെക്കോർഡിൽ ഇടം നേടിയത്.
കണ്ണൂർ എസ്.എൻ കോളേജിൽ ബികോം ഫിനാൻസിൽ മികച്ച മാർക്കോട് കൂടി ബിരുദം നേടി. നിലവിൽ കണ്ണൂർ ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ചെറുപ്പത്തിലെ ചിത്ര കലയോട് ഇഷ്ടമായിരുന്ന അപർണ്ണ സ്വയം കൂടുതൽ കാര്യങ്ങൾ അറിഞ്ഞു പഠിച്ചു. പെൻസിൽ, പെൻ, ഡിജിറ്റൽ പെയിന്റിംഗ്, Smudge painting, Scribbling art, Mural painting എന്നിവയിൽ കഴിവ് തെളിച്ചിട്ടുണ്ട്. അച്ഛൻ: സുജിത്ത് കുമാർ, അമ്മ: സജിന, സഹോദരി: അർച്ചന

إرسال تعليق